Advertisement

‘മാണി എന്ന മാരണം’ മാണിയ്ക്കെതിരെ വീക്ഷണം

June 10, 2017
Google News 1 minute Read
mani

കെ.എം. മാണിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ‘മാണി എന്ന മാരണം’ എന്ന പേരിലെഴുതിയ മുഖപ്രസംഗത്തില്‍ മാണിയ്ക്കെതിരെ ശക്തമായ ആരോപണങ്ങളാണ് ഉള്ളത്.മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ട കൈകളാണെന്നും കേരള കോൺഗ്രസ് സ്ഥാപകൻ കെ.എം ജോർജ് നെഞ്ചുപൊട്ടി മരിച്ചത് മാണി കാരണമാണെന്നും കോൺഗ്രസ് മുഖ്യപത്രം ആരോപിക്കുന്നു.

മാണി കപട രാഷ്ട്രീയത്തിന്റെ അപ്പോസ്തലനാണ്. കെ.എം.മാണിക്ക് രാഷ്ട്രീയം എന്നും കച്ചവടമാണ്. കെ എം മാണിയുടേത് ഗുരുഹത്യയുടെ പാപം പുരണ്ടകൈകളാണ്. മാണിക്ക് വേണ്ടി യുഡിഎഫില്‍ വാതില്‍ തുറന്നിട്ടിരിക്കുകയാണെന്ന ധാരണ അദ്ദേഹത്തിനുണ്ടെങ്കില്‍ അതിന്റെ കുളിരില്‍ അദ്ദേഹം കാത്തിരിക്കേണ്ടതില്ലെന്നും മുഖപ്രസംഗം പറയുന്നു.

കെ.എം.മാണിയുടെ വിഷക്കൊമ്പുകൊണ്ട് കുത്തേല്‍ക്കാത്ത ഒരു നേതാവും കേരള കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ല. സ്ഥാപകനേതാവ് കെ.എം.ജോര്‍ജ് മുതല്‍ പി.സി.ജോര്‍ജ് വരെയുള്ള നേതാക്കളെ പലതരം ഹീനകൃത്യങ്ങളിലൂടെ പീഡിപ്പിച്ചിട്ടുണ്ട്. മാണിക്കും മകനും വേണ്ടിമാത്രമുള്ള ഒരു പാര്‍ട്ടിയെ ഏറെക്കാലും കോണ്‍ഗ്രസ് ചുമന്നതുകൊണ്ടാണ് അവര്‍ക്ക് രാഷ്ട്രീയ അസ്തിത്വമുണ്ടായത്.

മാണിയുടെ രാഷ്ട്രീയ ചരിത്രം നെറികേടിന്റേതു മാത്രമാണ്. യുഡിഎഫില്‍നിന്നു പോയി നാല്‍ക്കവലയില്‍നിന്നു വിലപേശുന്ന അവസ്ഥയിലാണ് അദ്ദേഹം. മകന്റെ കേന്ദ്രമന്ത്രി സ്ഥാനത്തിനും ഒപ്പം തന്റെ മുഖ്യമന്ത്രി കസേരയോടുള്ള ഭ്രമത്തിനുവേണ്ടി എന്തു രാഷ്ട്രീയ അശ്ലീലതയും ചെയ്യാന്‍ കെ.എം.മാണി മടിക്കില്ല. ഒരു പ്രത്യയശാസ്ത്ര നിലപാടും അദ്ദേഹത്തിന് ഇല്ല.

മാനം വിൽകാൻ വേണ്ടി മാണി നാൽകവലയിൽ നിൽക്കുന്നു. ബി.ജെ.പി അടക്കം ഒരു പാർട്ടിയോടും മാണിക്ക് അയിത്തമില്ല. രാഷ്ട്രീയ മോഹങ്ങള്‍ അദ്ദേഹത്തെ പൂര്‍ണ്ണമായും കുരുടനാക്കി മാറ്റി. മാണിയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാല്‍ കുതികാല്‍വെട്ടിന്‍റെയും വഞ്ചനയുടെയും വൈറസുകള്‍ കാണാം. മാണിയും മകനും ഒറ്റപ്പെടുന്ന കാലം വിദൂരമല്ല. യു.ഡി.എഫ് 100 വട്ടം തോറ്റാലും മാണിയുമായി ഒരു കൂട്ടുക്കെട്ടിനും കോൺഗ്രസ് തയാറാവരുതെന്ന് കോൺഗ്രസിനെ മുഖപ്രസംഗം ഉപദേശിക്കുന്നുണ്ട്.

കൂടുതല്‍ നല്‍കുന്നവന്റെ കൂടെ പോകുന്ന നിലപാടു മാത്രമാണ്. ഇദ്ദേഹത്തിനു മുന്നില്‍ കായംകുളം കൊച്ചുണ്ണി പോലും കൈകൂപ്പി ശിഷ്യപ്പെടേണ്ടി വരുമെന്നും വീക്ഷണം പരിഹസിക്കുന്നു. പാര്‍ട്ടിയിലെ അടിമതോറ്റങ്ങളുടെ പാട്ടുകേട്ട് ഉല്ലസിക്കുന്ന പാലാ മാടമ്പിയും മകനും ചരിത്രം കാത്തുവച്ചിരിക്കുന്ന ശിക്ഷ ഒറ്റപ്പെടലിന്റേതാകുമെന്നും വീക്ഷണം കുറ്റപ്പെടുത്തുന്നുണ്ട്

veekshanam, km mani,editorial,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here