രക്തദാനത്തിലെ മതേതര സങ്കൽപം തകരാതെ സൂക്ഷിക്കണം: മന്ത്രി കെ. കെ. ശൈലജ

രകത്ദാനത്തിൽ ഒരു മതേതര സങ്കൽപ്പമുണ്ടെന്നും അത് തകരാതെ സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ. ആരോഗ്യവകുപ്പും സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോകരക്തദാനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടെക്നോപാർക്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
വളർന്നു വരുന്ന തലമുറ ഈ വിഷയത്തിൽ ജാഗ്രത പാലിക്കണം. വിദ്യാർത്ഥികൾക്ക് സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ സജീവമായി ഇടപെടാനാവും. മാലിന്യ നിർമാർജനത്തിൽ വിദ്യാർത്ഥികളുടെ ഇടപെടലുണ്ടാവണം. മാലിന്യം വൃത്തിയാക്കും വരെ ഇടപെട്ടുകൊണ്ടിരിക്കണം. ഒരു സ്ഥലത്ത് മാലിന്യം കണ്ടാൽ വിവരം അധ്യാപകരോടും സ്ഥലം കൗൺസലറോടും വിദ്യാർത്ഥികൾക്ക് പറയാം. വൃത്തി ഒരു സംസ്കാരമാണ്. മൂന്നു നേരം കുളിക്കുന്ന നമ്മൾ മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്ന സ്വഭാവം മാറണമെന്നും മന്ത്രി ഓർമിപ്പിച്ചു.
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!