വിജിലന്‍സിന് കീഴില്‍ സൈബര്‍ സെല്ലും ഫോറന്‍സിക് ലാബും വരുന്നു

വിജിലൻസിെൻറ കീഴിൽ സൈബര്‍ സെല്ലുകള്‍ ആരംഭിക്കാന്‍ തീരുമാനം. നിലവില്‍ സൈബര്‍ സംബന്ധിയായ കേസിന്റെ ആവശ്യങ്ങള്‍ക്കായി വിജിലന്‍സ് പോലീസിനെയാണ് ആശ്രയിക്കുന്നത്. ഇതിലുണ്ടാകുന്ന കാലതാമസം മറികടക്കനാണ് ഈ നീക്കം. തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് എന്നിവടങ്ങളിൽ സൈബർ സെല്ലുകൾ ആരംഭിക്കാനാണ് തീരുമാനം.
പ്രതികളുടെയോ പ്രതികൾ എന്നു സംശയിക്കുന്നവരുടെയോ ഫോൺ വിളികളുടെയും ഇവരുടെ കമ്പ്യൂട്ടറുകളിലെയും വിശദാംശങ്ങൾ പരിശോധിക്കുന്നതിനാകും ഈ സെല്ലുകളുടെ സേവനം പ്രയോജനപ്പെടുത്തും. വിജിലൻസിന് കീഴിൽ ഫോറൻസിക് ലാബ് യൂനിറ്റ് ആരംഭിക്കണമെന്ന നിർദേശവും ഡയറക്ടർ ലോക്നാഥ് ബെഹ്റ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. നിലവിൽ പൊലീസിെൻറ േഫാറൻസിക് ലാബുകളെയാണ് ശാസ്ത്രീയ പരിശോധനകൾക്ക് ആശ്രയിക്കുന്നത്. എന്നാൽ, സൈബര്‍ കേസുകളിലെന്നപോലെ ഈ ലാബുകളിൽനിന്ന് വിവരങ്ങൾ ലഭ്യമാക്കാൻ വലിയ കാലതാമസമുണ്ട്. ഈ സാഹചര്യത്തിലാണ് ഫോറൻസിക് ലബോറട്ടറി ആരംഭിക്കാൻ വിജിലൻസ് തീരുമാനിച്ചത്.
forensic lab and cyber cell under vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here