പിഎസ് സി സൈറ്റ് പ്രവര്‍ത്തനരഹിതം; അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്ന്, ആശങ്കയില്‍ ഉദ്യോഗാര്‍ത്ഥികള്‍

പിഎസ് സിയുടെ ഔദ്യോഗിക വൈബ് സൈറ്റ് മൂന്ന് ദിവസമായി പ്രവര്‍ത്തന രഹിതം. ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്,ഫയര്മാന് ട്രെയിനി തസ്തികകളിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഇന്ന് അവസാനിക്കുകയാണ്. ഇനി ഈ തസ്തികകളിലേക്ക് വിജ്ഞാപനം വരാന്‍ ചിലപ്പോള്‍ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നേക്കാം. അപ്പോഴേക്കും പലര്‍ക്കും അപേക്ഷിക്കാന്‍ കഴിയാതെ വരും. അവസാന ദിവസമായ ഇന്ന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാഞ്ഞാല് ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് ഉദ്യോഗാര്‍ത്ഥികള്‍. കാറ്റഗറി നമ്പര്‍ 68/2017മുതല്‍ 71/2017 വരെയുള്ള തസ്തികകളിലേക്കുള്ള അപേക്ഷയാണ് ഇന്ന് അവസാനിക്കുന്നത്.
ശനിയാഴ്ച നടക്കുന്ന തിരുവനന്തപുരം, മലപ്പുറം ജില്ലകളിലെ എല്‍ഡിസി പരീക്ഷയുടെ ഹാള്‍ ടിക്കറ്റും സൈറ്റില്‍ നിന്ന് തന്നെയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഇവരും ആശങ്കയിലാണ്.
ഇപ്പോള്‍ ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്തവര്‍ക്ക് പോലും സൈറ്റില്‍ ലോഗിന്‍ ചെയ്യാത്ത അവസ്ഥയാണ്. പുതിയതായി ഒറ്റത്തവണ രജിസ്ട്രേഷന് ചെയ്ത് അപേക്ഷ അയക്കാന്‍ കാത്തിരുന്നവരും വെട്ടിലായിരിക്കുകയാണ്. നിരവധി പ്രാവശ്യം ഈ വിഷയം പിഎസ് സി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയായില്ലെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here