വിദ്യാര്‍ത്ഥിയെ എസ് ഐ ക്രൂരമായി മര്‍ദ്ദിച്ചു, ദൃശ്യങ്ങള്‍ പുറത്ത്

attack

കായംകുളത്ത് വിദ്യാര്‍ത്ഥിയെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. കായംകുളം സ്വദേശി അംജദിനെയാണ് കായംകുളം എസ്ഐ മഞ്ജുളദാസിന്റെ നേതൃത്വത്തില്‍ അതിക്രൂരമായി മര്‍ദ്ദിച്ചത്. ആക്രമണത്തില്‍ അംജതിന്റെ വിരലിലെ നഖം വരെ ഇളകിപ്പോയി.
രാവിലെ കായംകുളം എംഎസ്എം കോളേജിന് സമീപത്ത് വച്ചാണ് പോലീസ് ആക്രമിച്ചത്.

 

 

 

 

 

 

 

 

 

 

ഇവിടെ ഇതിനുമുമ്പായി വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ സംഘര്‍ഷം അവസാനിച്ച ശേഷം സുഹൃത്തിനെ കാണാനായി ഇതു വഴി പോയ അംജദിനെ പോലീസ് വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പത്താം ക്ലാസില്‍ ഫുള്‍ എ പ്ലസ് നേടി മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിയാണ് അംജദ്.


അടികൊണ്ട് ചോര പൊട്ടിയൊലിക്കുന്ന അവസ്ഥയിലാണ് നാട്ടുകാര്‍ ചേര്‍ന്ന് അംജദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് അംജദ് ഇപ്പോള്‍. കായംകുളം എസ്ഐയുടെ കാടത്തത്തില്‍ പ്രതിഷേധിച്ച് കെഎസ് യു കായംകുളം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

student attacked by police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top