ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

സംസ്ഥാനത്ത് ഇന്ന് മുതല്‍ ട്രോളിങ് നിരോധനം. കേരള തീരക്കടലിൽ ജൂൺ 14ന് അർധരാത്രി മുതൽ ജൂലൈ 31 വരെ 47 ദിവസത്തേക്കാണ് നിരോധനം. കേരള മറൈൻ ഫിഷിങ് റെഗുലേഷൻ ആക്ട് പ്രകാരമാണ് േട്രാളിങ് നിരോധനം ഏർപ്പെടുത്തി സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഈ കാലയളവിൽ യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളോ എൻജിൻ ഘടിപ്പിച്ച യാനങ്ങളോ ജില്ലയുടെ തീരക്കടലിൽ േട്രാളിങ് മത്സ്യബന്ധനത്തിൽ ഏർപ്പെടരുത്.പരമ്പരാഗത മത്സ്യബന്ധന യാനങ്ങളായ എൻജിൻ ഘടിപ്പിച്ച വള്ളങ്ങൾക്കും എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങൾക്കും മറ്റു തരത്തിലുള്ള മത്സ്യബന്ധന രീതികൾ അനുവദനീയമാണ്. മറ്റു ജില്ലകളിൽനിന്നോ ഇതര സംസ്ഥാനത്തുനിന്നോ ജില്ലയുടെ തീരക്കടലിൽ യാനങ്ങൾ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ അവ 14ന് അർധരാത്രിക്ക് മുമ്പ് തീരം വിടണം. അല്ലാത്തപക്ഷം നിരോധന കാലയളവ് കഴിഞ്ഞേ അവയെ വിട്ടുപോകാൻ അനുവദിക്കുകയുള്ളൂ.
ട്രോളിംഗ് നിരോധനം സമാധാനപരമായി നടപ്പാക്കുന്നതിന് തീരത്തും ഹാർബറുകളിലും ഇന്നു മുതൽ കൂടുതൽ പോലീസിന്റെ സേവനം ഉറപ്പാക്കും. 12 നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്റെ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ കോസ്റ്റ് ഗാർഡിനെയും മറൈൻ എൻഫോഴ്സ്മെന്റിനെയും അധികൃതർ ചുമതലപ്പെടുത്തി കഴിഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here