ശ്രീധരനും ചെന്നിത്തലയും ഉണ്ടാകും; സംസ്ഥാന സർക്കാരിന് ഉറപ്പ് ലഭിച്ചു

e sreedaran sreedharan absent from kochi mtero inauguration

മെട്രോ ഉദ്ഘാടന വേദിയിൽ ഇ. ശ്രീധരനെയും രമേശ് ചെന്നിത്തലയെയും ഉൾപ്പെടുത്താമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. ഇ ശ്രീധരൻ, പ്രതിപക്ഷ നേതാവ്, പി.ടി.തോമസ് എം.എൽ.എ എന്നിവരെ കൂടി ഉൾപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ അഭ്യർത്ഥിച്ചതിനെ തുടർന്നാണ് നടപടി. ഉദ്ഘാടന വേദിയിൽ പങ്കെടുത്ത് സംസാരിക്കാൻ സംസ്ഥാന സർക്കാർ നേരത്തെ നൽകിയ പട്ടികയിലും ഇ ശ്രീധരന്റെയും പ്രതിപക്ഷ നേതാവിന്റെയും പേരുണ്ടായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top