ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ്; കൊച്ചിയ്‌ക്കെതിരെ ഗുരുതര ആരോപണം

ഫിഫ അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പ് നടക്കാനിരിക്കുന്ന കൊച്ചിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ഫിഫ ടൂർണമെന്റ് ഡയറക്ടർ ഹാവിയർ സെപ്പി. കേരളത്തിൽനിന്ന് തന്നെയുള്ള ഒരു വിഭാഗം ആളുകൾ മത്സരങ്ങൾ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നതായാണ് സെപ്പി ട്വിറ്ററിലൂടെ ആരോപിക്കുന്നത്.
We know this has been done intentionally, it’s sad that certain people in Kerala just don’t want the WC there https://t.co/Ln52ZnKW8A
— Javier Ceppi (@JavierCeppi) June 14, 2017
ലോകകപ്പിനുള്ള പരിശീലന വേദികളിലൊന്നായ ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ പശുക്കൾ മേയുന്നുവെന്ന വാർത്ത സഹിതമാണ് സെപ്പിയുടെ ട്വീറ്റ്.
Cows have a field day in U-17 World Cup practice ground ?? | FIFA U-17 World Cup | Fort #Kochi | #Indianfootball https://t.co/u2iGw78VOs
— football news india (@fni) June 14, 2017
ഒക്ടോബർ ആറ് മുതലാണ് ഇന്ത്യയിൽ ഫിഫയുടെ അണ്ടർ 17 ലോകകപ്പ് ആരംഭിക്കുക. കൊച്ചിയടക്കം ആറ് വേദികളിലാണ് മത്സരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here