Advertisement

രാഷ്ട്രപതി സ്ഥാനാർത്ഥി; സമവായമാകാതെ ചർച്ചകൾ

June 16, 2017
0 minutes Read
president election

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ദിവസങ്ങൽ മാത്രം അവശേഷിക്കെ സ്ഥാനാർത്ഥിയാരെന്ന് വെളിപ്പെടുത്താതെ ഭരണ പ്രതിപക്ഷ കക്ഷികൾ. പൊതുജനസമ്മതനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള എൻഡിഎ ശ്രമങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്, വെങ്കയ്യ നായിഡു എന്നിവർ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി ചർച്ച നടത്തി.

സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സമവായത്തിലെത്തണമെന്നാണ് ആഗ്രഹം. അതിലേക്ക് പ്രതിപക്ഷത്തിന് പേര് നിർദ്ദേശിക്കാം. തുടർന്ന് എൻഡിഎ ചർച്ചചെയ്ത് തീരുമാനം അറിയിക്കാമെന്നുമാണ് ഇവർ സോണിയാ ഗാന്ധിയെ അറിയിച്ചത്. എന്നാൽ ആദ്യം കേന്ദ്രത്തിന്റെ സ്ഥാനാർത്ഥിയാരെന്ന് അറിയിക്കാനും അതിന് ശേഷം നിർദ്ദേശങ്ങൾ അറിയിക്കാമെന്നും സോണിയ വ്യക്തമാക്കി.

കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടു നിന്നു. കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദും മല്ലികാർജുൻ ഗാർഗെയും ചർച്ചയിൽ പങ്കെടുത്തു. ഇന്ന് ഉച്ചക്കു ശേഷം സംഘം സി.പി.എം നേതാവ് സീതാറാം യെച്ചൂരിയുമായും കൂടിക്കാഴ്ച നടത്തും. ഭരണപക്ഷത്തിന്റെ സ്ഥാനാർഥി സുഷമ സ്വരാജ് ആയിരിക്കുമെന്ന് ററിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സ്ഥാനാർഥിയാവാനുള്ള കോൺഗ്രസിന്റെ ക്ഷണം ശരത് പവാർ നിരസിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top