തന്റെ പദവിയേതെന്ന് വ്യക്തമാക്കണം; സർക്കാരിന് ജേക്കബ് തോമസിന്റെ കത്ത്

തന്റെ പദവിയേതെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിന് ജേക്കബ് തോമസ് ഐപിഎസിന്റെ കത്ത്. അവധിയുടെ കാലാവധി അവസാനിച്ച് തിരികെ എത്തുമ്പോൾ ഏത് പദവിയിൽ പ്രവേശിക്കണമെന്ന് അറിയിക്കാൻ ആവശ്യപ്പെട്ടാണ് ജേക്കബ് തോമസ് സർക്കാരിന് കത്തയച്ചത്.
താൻ ഏത് പദവിയിലാണ് റിപ്പോർട്ട് ചെയ്യേണ്ടതെന്ന് സർക്കാർ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കുമാണ് കത്ത് നൽകിയത്. വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയെന്നതിന് ഇതുവരെ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നുണ്ടെന്നാണ് സൂചന.
വിജിലൻസ് മേധാവിയായിരിക്കെ ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് ജേക്കബ് തോമസിനോട് അവധിയിൽ പ്രവേശിക്കാൻ സർക്കാർ ആവശ്യപ്പെട്ടത്. ആദ്യം ഒരുമാസത്തെ അവധിക്ക് അപേക്ഷിച്ചിരുന്ന ജേക്കബ് തോമസ്, പിന്നീട് അവധി നീട്ടിയെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here