Advertisement

വിക്കിപീഡിയയിലും കുമ്മനം ‘കള്ളവണ്ടി’ക്കാരൻ

June 18, 2017
1 minute Read
kummanam wikipedia page

കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയ കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങിൽ മോഡി, മുഖ്യമന്ത്രി പിണറായി വിജയൻ, വെങ്കയ്യ നായിഡു തുടങ്ങിയവരുടെ കൂടെ കുമ്മനം രാജശേഖരൻ യാത്ര ചെയ്തത് വൻ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു.

കടുത്ത സുരക്ഷാവലയത്തിൽ നിശ്ചയിക്കപ്പെട്ട പ്രധാനമന്ത്രിയുടെ പരിപാടികളിലെവിടെയും ഔദ്യോഗികമായി കുമ്മനം രാജശേഖരന്റെ പേരില്ലാതിരിക്കെ ആരും വിളിക്കാതെ വലിഞ്ഞു കയറി ട്രെയിനിൽ ഇരിപ്പുറപ്പിച്ച കുമ്മനത്തിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുകയാണ്. ഗവർണർ പി സദാശിവം, പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു എന്നിവരുടെ നിരയിൽ മെട്രോമാൻ ഇ ശ്രീധരന് വേണ്ടി ഒരുക്കിയ സീറ്റിലാണ് കുമ്മനം ഇടിച്ചു കയറി ഇരുന്നത്.

ഇതിന്റെ ചുവടുപിടിച്ച് ആരോ കുമ്മനത്തിന്റെ വിക്കി പേജിലും കയറി കളിച്ചിരിക്കുന്നു. വിക്കിപീഡിയയിൽ കുമ്മനത്തിന്റെ പേരിന് തൊട്ടുതാഴെ ‘കള്ളവണ്ടി കയറൽ എക്‌സ്‌പേർട്ട്’ എന്നാണ് എഴുതിയിരിക്കുന്നത് !!

 

ഏതായാലും സംഭവം വൈറലായി. നിരവധി പേർ ഈ ഭാഗം സ്‌ക്രീൻഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.

 

kummanam wikipedia page

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top