‘യു എ ഇ എക്സ്ചേഞ്ച്-ചിരന്തന’ സാഹിത്യപുരസ്കാരം കെ എം അബ്ബാസിന്റെ ദേരയ്ക്ക്

ഗൾഫ് രാജ്യങ്ങളിലെ എഴുത്തുകാർക്ക് ഏർപെടുത്തിയ ‘യു എ ഇ എക്സ്ചേഞ്ച്-ചിരന്തന’ സാഹിത്യപുരസ്കാരം കെ എം അബ്ബാസിന്റെ ദേരയ്ക്ക്. അഹ്മദ് ബിൻ റക്കദ് അമീരിക്ക് സമഗ്ര സംഭാവനക്കുള്ള അവാർഡ് നൽകും. നോവൽ വിഭാഗത്തിൽ ആണ് കെ എം അബ്ബാസിന്റെ ദേര തിരഞ്ഞെടുക്കപ്പെട്ടത്. യു എ ഇ എക്സ്ചേഞ്ച് സി എം ഒ ഗോപകുമാർ ഭാർഗവനും ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലിയും വാർത്താസമ്മേളനത്തിൽ ആണ് അവാർഡ് വിവരങ്ങൾ അറിയിച്ചത്. പി മണികണ്ഠന്റെ പുറത്താക്കലിന്റെ ഗണിതം (ലേഖനം), സത്യൻ മാടാക്കരുടെ സ്ത്രീയേ, എനിക്കും നിനക്കും (കവിത), മോഹൻ വടയാറിന്റെ ദൈവങ്ങളുറങ്ങിയ ഒരു സന്ധ്യ, കബീർ യൂസുഫിന്റെ സുൽത്താൻ ഖാബൂസിനെ കുറിച്ച് രചിച്ച ദീർഘ ദർശിയായ രാജശിൽപി, മുജീബ് എടവണ്ണയുടെ മാഫി മുശ്കിൽ, ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കുറിച്ചുള്ള അബ്ദു ശിവപുരത്തിന്റെ സർദുദാദ് (കഥ) എന്നിവയേയും അവാർഡിനായി തിരഞ്ഞെടുത്തു.
ഗൾഫ് സാഹിത്യലോകത്തിന് മികച്ച സംഭാവന നൽകിയ ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് ബിൻ റക്കദ് അൽ അമീരി, എഴുത്തുകാരനും നാടക പ്രവർത്തകനും സാംസ്കാരിക പ്രവർത്തകനും ഈ വർഷത്തെ സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ഇബ്റാഹീം വെങ്ങര എന്നിവരെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം നൽകി ആദരിക്കും. 25,000 ഇന്ത്യൻ രൂപയും പ്രശംസാപത്രവും അടങ്ങിയതാണ് പുരസ്കാരം. വാർത്താസമ്മേളനത്തിൽ ചിരന്തന ട്രഷറർ ടി പി അശ്റഫും പങ്കെടുത്തു.
uae exchange chiranthana prize km abbas dera
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here