പിച്ചിൽ നിന്ന് രുചിയുടെ ലോകത്തേക്ക്; വിരാട് കോഹ്ലിയുടെ ന്യുയേവയുടെ 5 പ്രത്യേകതൾ കാണാം; ചിത്രങ്ങൾ

ക്രിക്കറ്റ് പിച്ചിൽ നിന്ന് രുചിയുടെ ലോകത്തേക്ക് ചുവടുവെച്ചിരിക്കുകയാണ് യുവ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ‘ന്യുയേവ’ എന്നാണ് ഈ സംരംഭത്തിന് വിരാട് നൽകിയിരിക്കുന്ന പേര്. ന്യുയേവ എന്നാൽ പുതിയത്, നൂതനം എന്നെല്ലാമാണ് സ്പാനിഷ് ഭാഷയിൽ അർത്ഥം. തന്റെ ഭക്ഷണശാലയിലൂടെ ഭക്ഷണപ്രേമികൾക്ക് ഒരു പുതു ലോകം തുറന്നിടുക എന്ന ലക്ഷ്യത്തെ പേരിലൂടെ തന്നെ വരച്ചുകാട്ടുകയാണ് വിരാട്.
ഡൽഹിയിലെ ആർകെ പുരത്താണ് ന്യുയേവ സ്ഥിതി ചെയ്യുന്നത്. ഇന്റീരിയർ കൊണ്ട് ജനങ്ങളെ അമ്പരിപ്പിക്കുന്ന ഒന്നാണ് ന്യുയേവയുടെ അകം. ക്ലാസും എലഗൻസും ഇത്രമേൽ സമന്വയിച്ച മറ്റൊരു ഭക്ഷണശാലയും തലസ്ഥാനത്തില്ല എന്ന് തന്നെ പറയാം.
കണ്ണിന് മാത്രമല്ല വയറിനും ഒരു വിരുന്ന് തന്നെയാണ് ന്യുയേവ ഒരുക്കുന്നത്. ന്യുയേവയ്ക്ക് മാത്രമായുള്ള 5 പ്രത്യേകതകൾ കാണാം :
1. ഷെഫ്- മിഷേൽ രാമസ്വാമി
പ്രശ്സ്ഥ ഷെഫും, ഫുഡ് സ്റ്റൈലിസ്റ്റും, എഴുത്ത് കാരനും, ട്രാവൽ ഫോട്ടോഗ്രാഫറുമായ മിഷേൽ രാമസ്വാമിയാണ് ന്യുയേവയിലെ പാചകത്തിന്റെ മേൽനോട്ടം വഹിക്കുക. ഇന്ത്യയിലെ ടോപ് 50 ഷെഫുകളിൽ ഒരാളാണ് മിഷേൽ രാമസ്വാമി.
2. ഭക്ഷണം
തനത് സൗത്ത് അമേരിക്കൻ ഭക്ഷണമാണ് ഇവിടെ വിളമ്പുന്നത്. ഒപ്പം സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ, ഫ്രാൻസ്, ജപ്പാൻ, ഏഷ്യ എന്നിങ്ങനെ ലോകത്തിന്റെ നാനാഭാഗത്ത് നിന്നുള്ള ഭക്ഷണവും ഇവിടെ ലഭ്യമാണ്. ഒപ്പം ന്യുയേവയ്ക്ക് മാത്രം സ്വന്തമായുള്ള ചില സിഗ്നേച്ചർ ഡിഷുകളായ പാൻ സ്മിയേർഡ് ഡക്ക്, ലെമൺ ചില്ലി നൂഡിൽസ്, എന്നിവ നാവിൽ രുചിയുടെ പെരുമ്പറ മുഴക്കും.
3. ഇന്റീരിയർ
ന്യുയേവയ്ക്ക് രണ്ട് നിലയാണ് ഉള്ളത്. താഴത്തെ നില ബാറാണ്. ഇവിടെ നിന്നും മുകളിലേക്കുള്ള പിരിയൻ ഗോവണി നിങ്ങളെ എത്തിക്കുന്നത് വിശാലമായ ഡൈനിങ്ങ് ഏരിയയിലേക്കാണ്.
അരണ്ട വെളിച്ചവും, പൂർണ്ണമായും ഗ്ലീസിൽ തീർത്ത അടുക്കളയിൽ നിന്നുയരുന്ന ഭക്ഷണങ്ങളുടെ ഗന്ധവും ഒപ്പം പ്രത്യേക രീതിയിൽ സജ്ജീകരിച്ച ഇരിപ്പിടവുമെല്ലാം സന്ദർശകർക്ക് സമ്മാനിക്കുന്നത് മറക്കാനാവാത്ത മറ്റൊരനുഭവമാണ്.
വെളുപ്പ്-ഗോൾഡൻ തീമിലാണ് ന്യുയേവയുടെ ഇന്റീരിയർ ഒരുക്കിയിരിക്കുന്നത്.
4. രുചി വൈവിധ്യങ്ങൾ നിറഞ്ഞ ഡ്രിങ്കുകൾ
എണ്ണിയാൽ ഒടുങ്ങാത്തയത്ര തരം മോക്ടെയിലുകളാണ് ന്യുയേവയിൽ വിളമ്പുന്നത്. തനത് സൗത്ത് അമേരിക്കൻ, സ്പാനിഷ് , ഇറ്റാലിയൻ മോക്ടെയിലുകൾക്ക് പുറമേ, ഷെഫ് മിഷേലിന്റെ കൈയ്യൊപ്പ് പതിഞ്ഞ നിരവധി ഫ്യൂഷൻ മോക്ടെയിലുകളും ഇവിടെ വന്നാൽ ആസ്വദിക്കാം.
5. വിരാട് കോഹ്ലി
ഇതിലും വലിയ വേറെ എന്ത് പ്രത്യേകതയാണ് ഉള്ളത് ? വിരാട് കോഹ്ലിയുടെ ഡൈ-ഹാർഡ് ഫാനാണ് നിങ്ങൾ എങ്കിൽ ഉറപ്പായും ഈ ഹോട്ടലിൽ വരുക എന്നത് നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കും. വിരാടിനെ കാണാൻ ഇതിലൂടെ ഒരവസരം ഉണ്ടാകില്ല എന്ന് ആര് കണ്ടു ?
ന്യുയേവയുടെ ലോഞ്ചിന് വിരാട് അംഗമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെ ടീമാംഗങ്ങളെ മുഴുവൻ ഡൽഹി ഡെയർഡെവിൾസിനെതരിയെുള്ള തങ്ങളുടെ വിജയം ആഘോഷിക്കാനായി ന്യുയേവയിൽ കൊ്ണ്ടുപോയിരുന്നു. ശേഷം താരം പോസ്റ്റ് ചെയ്ത വീഡിയോ കാണാം :
Virat Kohli restaurant Nueva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here