സുമോദ് ദാമോദർ; ലോക ക്രിക്കറ്റ് നെറുകയിൽ ഒരു മലയാളി

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന വാശിയേറിയ മത്സരത്തിൽ മലയാളിയായ സുമോദ് ദാമോദർ വിജയിച്ചു. ഇംഗ്ലണ്ടിൽ ഇന്ന് നടന്ന ഐ സി സി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനങ്ങളിലേക്ക് നടന്ന മത്സരത്തിൽ ആകെ ആറ് പേരാണ് മാറ്റുരച്ചത് . 20 വോട്ട് നേടി രണ്ടാമതായി സുമോദ് വിജയിച്ചു. ഇതാദ്യമായായാണ് ഒരു മലയാളി ലോക ക്രിക്കറ്റ് ഭരണ സമിതിയുടെ നെറുകയിൽ എത്തുന്നത്.
മലയാളിയാണെങ്കിലും സുമോദിനെ ഈ നേട്ടത്തിന് അർഹമാക്കിയത് ഇന്ത്യൻ ക്രിക്കറ്റ് അല്ല. ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ നിന്നാണ് സുമോദ് ദാമോദർ നാമനിർദേശം ചെയ്യപ്പെട്ടത്. പാലക്കാട് ജില്ലയിൽ പട്ടാമ്പി ആണ് സ്വദേശം. മാതാപിതാക്കൾക്കൊപ്പം വിദേശ രാജ്യങ്ങളിൽ ആയിരുന്നു ചെറുപ്പം.
1997 മുതൽ ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ അംഗമായി. നിലവിൽ ബോട്സ്വാന ക്രിക്കറ്റ് അസോസിയേഷൻ ഫിക്സ്ച്ചേഴ്സ് ആൻഡ് പബ്ലിസിറ്റി സെക്രട്ടറി ആണ്. ആഫ്രിക്ക ക്രിക്കറ്റ് അസോസിയേഷനിൽ സജീവ നേതൃത്വം വഹിച്ചു. ടൂർണമെന്റ് ഡയറക്ടർ , ഫിനാൻസ് ഡയറക്റ്റർ ആയിരുന്നു.
ചങ്ങനാശ്ശേരി ശ്രീശൈലത്തിൽ ലക്ഷ്മിമോഹൻ ആണ് സുമോദിന്റെ ഭാര്യ. സിദ്ധാർഥ് ദാമോദർ , ചന്ദ്രശേഖർ ദാമോദർ എന്നിവർ മക്കൾ.
Sumod Damodar elected in prestigious Chief Executive Committee of ICC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here