എ.ഡി.ജി.പി ടോമിന് തച്ചങ്കരിയ്ക്കെതിരായ ഹര്‍ജി ഇന്ന് പരിഗണിക്കും

കോടതി കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ടോമിന് തച്ചങ്കരി ഹാജരാകാത്തതിനെതിരെ പൊതു വ്യവഹാരിയായ പി.ഡി. ജോസഫ് നല്കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. സിംഗപ്പൂരില്‍നിന്ന് ഇലക്ട്രോണിക്സ് സാമഗ്രികൾ കൊണ്ടുവന്നുവെന്നാണ് ഹരജിക്കാരെൻറ ആരോപണം.
2001ലാണ് തച്ചങ്കരിക്കെതിരെ പി.ഡി. ജോസഫ് പരാതി നൽകിയത്. ഇതിൽ 2007ലാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നിയമയുദ്ധം നടത്തി 2016ല്‍ കേസെടുെത്തങ്കിലും ഇതുവരെ ഒരുതവണ മാത്രമാണ് തച്ചങ്കരി കോടതിയില്‍ ഹാജരായത്. വാറൻറ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് ജോസഫ് കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here