ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം

ചാമ്പ്യൻസ് ട്രോഫി ഫൈനലിലെ േതാൽവിയും അനിൽ കുംെബ്ലയുടെ രാജിയും തീർത്ത അലയൊലികൾക്കിടെ ഇന്ത്യ-വെസ്റ്റിൻഡീസ് ഏകദിന പരമ്പരക്ക് വെള്ളിയാഴ്ച പോർട്ട് ഒാഫ് സ്െപയിനിൽ തുടക്കം. പരിശീലകെൻറ തലപ്പാവണിഞ്ഞ് കുംെബ്ല ജൈത്രയാത്ര തുടങ്ങിയ കരീബിയൻ മണ്ണിൽ, പരിശീലകനില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.
ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്താനോട് തോറ്റതിെൻറ ക്ഷീണം തീർക്കാനിറങ്ങുന്ന വെസ്റ്റിൻഡീസിനേക്കാൾ ഒരുപടി മുന്നിൽ കോഹ്ലിയുടെ ഇന്ത്യയാണ്. കൊടുമ്പിരി കൊണ്ടിരിക്കുന്ന വിവാദങ്ങൾക്ക് പരിസമാപ്തി കുറിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യവുമാണ്. വൈകുന്നേരം 6.30നാണ് മത്സരം. അഞ്ച് ഏകദിനവും ഒരു ട്വൻറി20യും അടങ്ങുന്ന പരമ്പര ജൂലൈ ഒമ്പതിന് അവസാനിക്കും.
india west indies one day series test begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here