ബീഫ് കൈവശം വച്ചുവെന്ന് ആരോപണം; യുവാവിനെ തല്ലിക്കൊന്നു

ബീഫ് കൈവശം വച്ചുവെന്നാരോപിച്ച് യുവാവിനെ തീവണ്ടിയിൽ തല്ലിക്കൊന്നു. ഉത്തർപ്രദേശിലെ മാത്തുരയിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അക്രമത്തിൽ കൂടെ ഉണ്ടായിരുന്ന 2 ബന്ധുക്കൾക്ക് പരിക്കേറ്റു.
ഹരിയാന ബല്ലഭ്ഗർ വാസികളായ യുവാവും ബന്ധുക്കളും ഡൽഹി തുഗ്ലക്ബാദിൽ നിന്ന് പെരുന്നാളിന് ആവശ്യമായ സാധനങ്ങൾ വാങ്ങി വരികയായിരുന്നു. യാത്രക്കിടെ രാജ്യത്തെ ബീഫ് നിരോധനവും അതേ തുടർന്നുള്ള പ്രശ്നങ്ങളും സംസാര വിഷയമായി. സംസാരം വാഗ്വാദത്തിലെത്തുകയും അടിയിൽ കലാശിക്കുകയുമായിരുന്നു.
മർദ്ദനത്തിൽ പരിക്കേറ്റ മൂന്നു പേരേയും ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ മരിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here