പ്ലാറ്റ് ഫോം ലേബര്‍ റൂമായി, പ്രസവം എടുത്ത വനിതാ കോണ്‍സ്റ്റബിള്‍ ഹിറ്റ്

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രസവ വേദന അനുഭവപ്പെട്ട പൂര്‍ണ്ണ ഗര്‍ഭിണിയുടെ പ്രസവം എടുത്ത ശോഭ എന്ന ഈ ആര്‍പിഎഫ് ഉദ്യോഗസ്ഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാവുകയാണ്. നവജാത ശിശുവിനേയും കൈയ്യിലേന്തി നില്ക്കുന്ന ഉദ്യോഗസ്ഥയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് സെന്‍ട്രല്‍ റെയില്‍വേ തന്നെയാണ് ഈ ഉദ്യോഗസ്ഥയെ വൈറലാക്കിയത്.
ജൂണ്‍ 21ന് മഹാരാഷ്ട്രയിലെ താനെ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മീനാക്ഷി എന്ന 24കാരിയായ യാത്രക്കാരിയ്ക്കാണ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പ്രസവ വേദന അനുഭവപ്പെട്ടത്. വേദന കടുത്തതോടെ മീനാക്ഷിയും ഭര്‍ത്താവ് സന്ദേശും സഹായം അന്വേഷിച്ച് യാത്രക്കാരെ സമീപിച്ചു. വേദന കലശലായതോടെ ഒരടി പോലും നടക്കാനാകാതെ യുവതി പ്ലാറ്റ് ഫോമില്‍ കിടന്നു കരയാനും ആരംഭിച്ചു, ഇത് ശ്രദ്ധയില്‍പ്പെട്ട ശോഭ ഓടിയെത്തി പ്ലാറ്റ് ഫോമില്‍ താത്കാലിക മറയുണ്ടാക്കുകയായിരുന്നു. സഹായിയായി നഴ്സായ യാത്രക്കാരിയും എത്തി. പ്രഥമ ശുശ്രൂഷ കൃത്യമായി ലഭിച്ചതോടെ അല്പസമയത്തിനകം യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.
RPF constable helped woman deliver baby
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here