കുടുംബത്തിന്റെ സമ്മതമില്ലാതെ വിവാഹം കഴിച്ചു; പിതാവ് മകളെ തീകൊളുത്തി കൊന്നു

ഉത്തർപ്രദേശിലെ മൊറാദാബാദിൽ പിതാവ് 22കാരിയായ മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. കുടുംബത്തിന്റെ താത്പര്യത്തിനെതിരെ വിവാഹം കഴിച്ചതാണ് പിതാവിനെ ഈ ക്രൂരകൃത്യത്തിനു പ്രേരിപ്പിച്ചത്. ഗൽഫാഷ ബിയാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഗൽഫാഷയും രണ്ടു വയസുകാരനായ മകനും ബന്ധുവായ സ്ത്രീയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പിതാവ് മഷ്‌റുഫ് റാസ ഖാനും ബന്ധുക്കളും വന്ന് പെൺകുട്ടിയെ ശകാരിക്കുകയും തീകൊളുത്തുകയുമായിരുന്നു. അതേസമയം അക്രമികൾ കുഞ്ഞിനെ ഉപദ്രവിച്ചില്ല. ഗൽഫാഷ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
വീട്ടുകാരുടെ താത്പര്യം മറികടന്ന് മൂന്നു വർഷം മുമ്പ് സാജിദ് അലി എന്നയാളെ ഗൽഫാഷ വിവാഹം ചെയ്തിരുന്നു. ഇതാണ് പിതാവിനെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് കരുതുന്നു.
father killed daughter for marrying against parents will
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here