പോലീസ് ഉദ്യോഗസ്ഥന്റെ കൊല; മൂന്ന് പേർ കൂടി അറസ്റ്റിൽ

ജമ്മു കശ്മീരിലെ ഡി.വൈ.എസ്.പി മുഹമ്മദ് അയ്യൂബി പണ്ഡിതിനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ രണ്ട് പേർ അറസ്റ്റിലായിരുന്നു.
വ്യാഴാഴ്ച അർധരാത്രി 12.30ഒാടെ ശ്രീനഗർ നൗഹട്ടയിൽ ജാമിയ മസ്ജിദിന് സമീപമാണ് സംഭവം. പള്ളിയിൽനിന്ന് പുറത്തുവരുകയായിരുന്നവരുടെ ചിത്രങ്ങൾ മുഹമ്മദ് അയ്യൂബ് വിഡിേയായിൽ പകർത്താൻ ശ്രമിച്ചത് ചോദ്യം ചെയ്ത് ജനങ്ങൾ ഇദ്ദേഹത്തെ വളഞ്ഞു. ഇതേതുടർന്ന് മുഹമ്മദ് അയ്യൂബ് നിരവധി തവണ വെടിയുതിർത്തു. ഇതിൽ പ്രകോപിതരായ ജനത്തിെൻറ കല്ലേറിലും മർദനത്തിലുമാണ് മരണം.
jammu kashmir police murder 3 arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here