എന്താണ് തന്റെ ജീവിതത്തില്‍ സംഭവിച്ചത്, തുറന്ന് പറഞ്ഞ് രസ്ന
പതിനാലാം വയസ്സില്‍ സീരിയല്‍ രംഗത്ത് എത്തിയതാണ് രസ്ന. കഴിഞ്ഞ രണ്ട് വര്‍ഷക്കാലത്തിലേറെയായി രസ്ന സീരിയല്‍ ലോകത്ത് നിന്ന് അപ്രത്യക്ഷയാണ്. രസ്ന തടവിലാണെന്നും, സീരിയല്‍ നിര്‍മ്മാതാവ് ഒളിച്ച് താമസിപ്പിക്കുകയാണെന്നും പറഞ്ഞ്കഴിഞ്ഞ രണ്ട് ദിവസമായി ഗോസിപ്പുകള്‍ പരന്നിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി രസ്ന തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് ഇപ്പോള്‍.
താന്‍ വിവാഹം കഴിഞ്ഞ് സുഖമായി ജീവിക്കുകയാണെന്നും, രണ്ടര വയസ്സുള്ള കുഞ്ഞുണ്ടെന്നും വ്യക്തമാക്കിയാണ് രസ്ന എത്തിയിരിക്കുന്നത്. പാരിജാതം എന്ന സീരിയലിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. വിവാഹ ശേഷം അഭിനയത്തോട് വിട പറഞ്ഞ തന്നെ കുറിച്ച് ഗോസിപ്പുകള്‍ പരന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ ഇത്തരം ഒരു വീഡിയോയുമായി എത്തിയത് എന്ന മുഖവുരയോടെയാണ് രസ്ന വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്.
വ്യത്യസ്ത ജാതിയിലുള്ള ആളെയാണ് താന്‍ വിവാഹം കഴിച്ചത്. തന്നെ ഒരും പൂട്ടിയിട്ടിട്ടില്ല, ഒളിവിലുമല്ല രസ്ന പറയുന്നു. എനിക്കിഷ്ടപ്പെട്ട വ്യക്തിയുമായി സന്തോഷ പൂര്‍വ്വം ജീവിക്കുകയാണ് താന്‍. എന്റെ കുടുംബത്തിന് ഈ ബന്ധത്തില്‍ വലിയ താത്പര്യം ഇല്ലാഞ്ഞത് കൊണ്ടാണ് അതിന് പബ്ലിസിറ്റി നല്‍കാഞ്ഞതെന്നും രസ്ന പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here