മക്കയില്‍ ഭീകരാക്രമണം; സുരക്ഷാ ഉദ്യോഗസ്ഥരടക്കം 11പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയിലെ മക്കയില്‍ ഭീകരാക്രമണശ്രമം. ആക്രമണത്തിന് ശ്രമിച്ച ഭീകരരിലൊരാൾ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ സ്വയംെപാട്ടിത്തെറിച്ചു. ആക്രമണത്തില്‍ ആറ് വിദേശ തീർത്ഥാടകരടക്കം 11പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മറ്റുള്ളവര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ കാരണമാണ് ആക്രമണത്തിന്റെ തീവ്രത കുറഞ്ഞത്. ഈ മേഖലയില്‍ കനത്ത പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഒരു സ്ത്രീയടക്കം അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹറം പള്ളിയെ ലക്ഷ്യമാക്കിയായിരുന്നു ആക്രമണമെന്ന് സൗദി ആഭ്യന്തരവകുപ്പ് വക്താവ് മൻസൂർ അൽ തുർക്കി വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു സംഭവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here