ചെമ്പനോട വില്ലേജ് ഓഫീസില്‍ വ്യാപക ക്രമക്കേട്

ചെമ്പനോട വില്ലേജ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേട്. രാത്രി ഏഴ് മണി വരെയാണ് വിജിലന്‍സ് പരിശോധന നടത്തിയത്.
രേഖകളില്‍ വ്യാപകമായ വെട്ടിത്തിരുത്തലുകള്‍. ഭൂവിസ്തൃതി കൂട്ടിയും കുറച്ചുമുള്ള വെട്ടിത്തിരുത്തലുകളാണ് വിജിലന്‍സ് കണ്ടെത്തിയത്. അടുത്ത കാലത്തെങ്ങും റീ സര്‍വെ നടക്കാത്ത സ്ഥലങ്ങളിലാണ് ഈ വ്യത്യാസങ്ങള്‍. വര്‍ഷങ്ങളായി കരം സ്വീകരിച്ച് വന്ന ഭൂമികള്‍ പോലും പുറമ്പോക്ക്, വനഭൂമി എന്നിങ്ങനെ എഴുതിയതായി വിജിലന്‍സ് കണ്ടെത്തി. വിജിലന്‍സ് പരിശോധന നടത്തവെ സമാന പരാതിയുമായി നിരവധി പ്രദേശവാസികളും വില്ലേജ് ഓഫീസിലേക്ക് എത്തിയിരുന്നു. അതേസമയം റവന്യൂ അഡീഷണല്‍ ചീഫ് യൂ സെക്രട്ടറി ഇന്ന് ചെമ്പനോട വില്ലേജ് ഓഫീസ് സന്ദര്‍ശിക്കുന്നുണ്ട്.
village office, joy,kozhikode,vellarada village office,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here