സംവിധായകൻ കെ ആർ മോഹനൻ അന്തരിച്ചു

ചലച്ചിത്ര സംവിധായകൻ കെ ആർ മോഹനൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ ആയിരുന്നു അദ്ദേഹം. ഉദരരോഗത്തെ തുടർന്ന് ഒരാഴ്ച്ചയായി ചികിത്സയിലായിരുന്ന കെ.ആർ.മോഹനൻ ഇതിനിടെ രണ്ടു തവണ ഉദര ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു.
കലാഭവനിൽ 6.30 ന് മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് മുടവൻമുകളിലെ വീട്ടിലെത്തിക്കും.
ശേഷം സംസ്കാര ചടങ്ങുകൾക്കായി ചാവക്കാട്ടേയ്്ക്ക് കൊണ്ടുപോകും. അശ്വത്ഥാമ, പുരുഷാർഥം, സ്വരൂപം എന്നിവയാണ് ചിത്രങ്ങൾ. നിരവധി ഡോക്യുമെന്ററികളും, ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
1975ൽ പുറത്തിറങ്ങിയ അശ്വത്ഥാമ എന്ന ആദ്യ ചിത്രം മാടമ്പ് കുഞ്ഞുക്കുട്ടന്റെ നോവലിനെ അടിസ്ഥാനപ്പെടുത്തി നിർമ്മിച്ചതാണ്. ആ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ഈ ചിത്രത്തിനായിരുന്നു. 1987ൽ പുറത്തിറങ്ങിയ പുരുഷാർഥം ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാനപുരസ്കാരത്തിനും അർഹമായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here