കൊച്ചി മെട്രോ; ട്രാൻസ്‌ജെന്റേഴ്‌സിന് താമസസൗകര്യമൊരുക്കുമെന്ന് സർക്കാർ

കൊച്ചി മെട്രോയിൽ ജോലി ചെയ്യുന്ന ട്രാൻസ്ജന്റർ വിഭാഗക്കാർക്ക് താമസസൗകര്യമൊരുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഇതിന് ആവശ്യമായ നടപടിയെടുക്കണമെന്ന് മന്ത്രി കെ ടി ജലീൽ കെഎംആർഎല്ലിലും കുടുംബശ്രീയ്ക്കും നിർദ്ദേശം നൽകി. നഗരത്തിൽ താമസസൗകര്യം ലഭിക്കാത്തതിനെ തുടർന്ന് ട്രാൻസ്‌ജെന്റേഴ്‌സ് ജോലിയിൽനിന്ന് കൊഴിഞ്ഞു പോകുന്നുവെന്ന വാർത്തയെ തുടർന്നാണ് മന്ത്രി ഇടപെടുന്നത്യ
കെഎംആർഎൽ തന്നെ ട്രാൻസ്‌ജെന്റേഴ്‌സിന് താമസസൗകര്യമൊരുക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും പ്രവർത്തനങ്ങൾ കുടുംബശ്രീ ഏകോപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ജോലി സ്ഥലത്തേക്കും തിരിച്ചും ഇവർക്ക് വാഹന സൗകര്യമേർപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് കെഎംആർഎൽ പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here