മോഡി അമേരിക്കയിൽ; ട്രംപുമായി കൂടിക്കാഴ്ച നാളെ

ത്രിരാഷ്ട്ര സന്ദർശനത്തിന് കഴിഞ്ഞ ദിവസം യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് അമേരിക്കയിലെത്തി. വാഷിംഗ്ടൺ ഡിസിയിലെ ജോയിന്റെ ബേസ് ആൻഡ്രൂസിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ എത്തിയിരുന്നു. തിങ്കളാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള കൂടിക്കാഴ്ച.
ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് മോഡി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നത്. ശനിയാഴ്ച പോർച്ചുഗലിലെത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്.
പ്രതിരോധം, തീവ്രവാദം, ഊർജ്ജം എന്നീ വിഷയങ്ങളിലായിരിക്കും ഇരുവരും തമ്മിൽ ചർച്ച നടത്തുക. അഞ്ച് മണിക്കൂർ ഇരുവരും ഒരുമിച്ച് ചെലവിടും. ഇരുവരും ഒറ്റയ്ക്ക് നടത്തുന്ന സംഭാഷണത്തിന് ശേഷം ഉന്നത ഉദ്യോഗസ്ഥരോടൊപ്പവും ചർച്ച നടത്തും. തുടർന്ന് വൈറ്റ് ഹൗസിൽ നടക്കുന്ന പ്രത്യേക വിരുന്നിലും മോഡി പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here