പള്ളിയ്ക്ക് സമീപം വെടിവെപ്പ്; യുപിയില്‍ സംഘര്‍ഷം

ഉത്തർ പ്രദേശിൽ മുസ്ലിം പള്ളിക്ക് സമീപം വയോധികൻ വെടിയേറ്റ് മരിച്ചതിനെ തുടർന്ന് ഗ്രാമത്തിൽ സംഘർഷം. മോ ജില്ലയിലെ നാസിപൂർ ഗ്രാമത്തിലാണ് സംഭവം. മുഹമ്മദ് യൂനുസ് എന്ന എഴുപതുകാരനാണ് വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടു പേരാണ് യൂനുസിനുനേരെ വെടിയുതിർത്തത്. പള്ളിയില്‍ നിന്ന് പ്രാര്‍ത്ഥന കഴിഞ്ഞ് ഇറങ്ങുമ്പോഴായിരുന്നു ആക്രമണം. പന്നി ഇറച്ചി വലിച്ചെറിഞ്ഞ ശേഷമാണ് രണ്ടംഗ സംഘം വെടിയുതിര്‍ത്തത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.
മരിച്ചയാൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്ന് അഞ്ചു ലക്ഷവും ‘കർഷക് ദുരന്തഫണ്ടി’ൽനിന്ന് അഞ്ചു ലക്ഷം രൂപയും അനുവദിച്ചു.
one killed in gun fire at up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here