ജോയിയുമായി മാനസികമായി അകൽച്ചയിലായിരുന്നുവെന്ന് സഹോദരൻ

joy

ചെമ്പനോട വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത ജോയിയുടെ സഹോദരൻ ജിമ്മി വെളിപ്പെടുത്തലുമായി രംഗത്ത്. വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥർക്ക് പുറമെ ഈ  സഹോദരന്റെ പേരും ജോയ് ആത്മഹത്യാ കുറിപ്പിൽ സൂചിപ്പിച്ചിരുന്നു

ജോയിയുമായി മാനസികമായി അകൽച്ചയിലായിരുന്നുവെന്നാണ് ജിമ്മിയുടെ വെളിപ്പെടുത്തൽ. ക്രഷർ തുടങ്ങാൻ ആലോചിച്ചിരുന്നത് ജോയിയാണ്.താനല്ല.  ജോയിയുടെ ഭൂമിയിൽ നിയമ പ്രശ്നങ്ങളുണ്ടെന്ന് വില്ലേജ് അസിസ്റ്റന്റ് സിലീഷ് പറഞ്ഞിരുന്നു. വസ്തു സംബന്ധിട്ട് തർക്കം ഉണ്ടായിരുന്നു. ഒസ്യത്ത് താൻ കൈവശപ്പെടുത്തി എന്നായിരുന്നു ജോയിയുടെ സംശയം. എന്നാൽ തനിക്ക് അത്തരമൊരു ഗൂഢാലോചന ഇല്ലായിരുന്നുവെന്നുമാണ് ജിമ്മി ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം സിലീഷ് ഇപ്പോഴും ഒളിവിലാണ്. ഇയാൾ സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്.  ഇന്ന് ജിമ്മിയെ പോലീസ് ചോദ്യം ചെയ്തേക്കും.

joy, chembanoda village office

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top