മെട്രോയിൽ ടിക്കറ്റെടുക്കാതെ പോലീസുകാർ; പരാതിയുമായി കെഎംആർഎൽ

kochi metro hartal creates 50 percent decrease in metro income

കൊച്ചി മെട്രോ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോൾ പോലീസിനെതിരെ പരാതിയുമായി കെഎംആർഎൽ. മെട്രോയിൽ യാത്ര ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നുവെന്നാണ് പരാതി. ഒപ്പം സുഹൃത്തുക്കളെയും ബന്ധുക്കളെയും ടിക്കറ്റെടുക്കാതെ ഒപ്പം യാത്ര ചെയ്യിക്കുന്നുവെന്നും ഐജിയ്ക്ക് നൽകിയ പരാതിയിൽ കെഎംആർഎൽ പറയുന്നു.

കേരള പോലീസിന്റെ ഭാഗമായ സ്‌റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ കൊച്ചി മെട്രോ സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. പോലീസ് ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത സംഭവത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മറ്റ് യാത്രാ സൗകര്യങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ ഉടൻ പാസ് അനുവദിക്കണമെന്നും സംഭവത്തിൽ കമ്മീഷ്ണർ നൽകിയ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ സുഹൃത്തുക്കളും ബന്ധുക്കളും ഡ്യൂട്ടിയിൽ ഇല്ലാത്ത ബന്ധുക്കളും ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതിനെ കുറിച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നില്ല.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More