ലോക്കറിലെ വസ്തുക്കൾ നഷ്ടപ്പെട്ടാൽ ബാങ്ക് ഉത്തരവാദിയല്ലെന്ന് ആർബിഐ

പൊതുമേഖല ബാങ്കുകളിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വസ്തുക്കൾ മോഷണം പോയാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് റിസർവ്വ് ബാങ്ക്. ലോക്കറിലുള്ളവ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്ക് ബാധ്യതയുണ്ടാകില്ലെന്ന് റിസർവ്വ് ബാങ്ക് വ്യക്തമാക്കി.
വിവരാവകാശ നിയമ പ്രകാരം റിസർവ്വ് ബാങ്ക്, 19 പൊതുമേഖല ബാങ്കുകളിൽനിന്ന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലോക്കർ വാടകയ്ക്കെടുക്കുമ്പോൾ ഒപ്പിട്ട് നൽകുന്ന രേഖകളിൽ ഇക്കാര്യം പറയുന്നുണ്ട്.
മോഷണം, കലാപം, വെള്ളപ്പൊക്കം, ഇടിമിന്നൽ, ഭൂമി കുലുക്കം തുടങ്ങിയവ കാരണം ലോക്കറിലെ വിലയേറിയ വസ്തുക്കൾ നഷ്ടപ്പെട്ടാൽ ഉത്തരവാദിത്വം ഏറ്റെടുക്കാനാകില്ലെന്ന് ബാങ്കുകൾ വ്യവസ്ഥയിൽ വ്യക്തമാക്കുന്നുണ്ട്.
ഒരു ലോക്കർ വാടകയ്ക്കെടുത്താൽ ചെറു നഗരങ്ങളിൽ 1000 രൂപ മുതലും മെട്രോ നഗരങ്ങളിൽ 10000 രൂപയോളവും പ്രതിവർഷം വാടക ഈടാക്കുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here