Advertisement

മീരാകുമാറനെതിരെ സുഷമ സ്വരാജ്; വിമർശനവുമായി കോൺഗ്രസ്

June 26, 2017
Google News 0 minutes Read
MEIRA KUMAR

കോൺഗ്രസ് അടക്കമുള്ള 17 പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ മുൻ സ്പീക്കർ മീരാകുമാറിനെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നീക്കങ്ങളെ വിമർശിച്ച് കോൺഗ്രസ് രംഗത്ത്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി ഇത്തരത്തിൽ പ്രവർത്തിക്കരുതെന്നും കോൺഗ്രസ് പറഞ്ഞു.

കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്ത് സുഷമ സ്വരാജ് സഭയിൽ സംസാരിച്ചുകൊണ്ടിരിക്കെ അന്നത്തെ സ്പീക്കറായിരുന്ന മീരാകുമാർ ഇടപെടുന്ന വീഡിയോ മന്ത്രി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.

അനുവദനീയ സമയത്തിനുള്ളിൽ പ്രസംഗം അവസാനിപ്പിക്കാൻ സ്പീക്കറെന്ന നിലയിൽ മീരാ കുമാർ ആവശ്യപ്പെടുകയായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് ടോം വടക്കൻ പറഞ്ഞു. ഒരു മന്ത്രി എന്ന നിലയിൽ സുഷമ സ്വരാജ് ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും ടോം വടക്കൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here