രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത് രണ്ട് ദലിതർ തമ്മിലുള്ള പോരാട്ടമല്ല; മീരാ കുമാര്‍

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത് രണ്ട് ദലിതർ തമ്മിലുള്ള പോരാട്ടമല്ലെന്ന് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി മീരാ കുമാർ. മറിച്ച് രണ്ട് തത്വശാസ്ത്രങ്ങളാണ് നേർക്കുനേരുള്ളത്. ഇതിനു മുമ്പുള്ള തെരഞ്ഞെടുപ്പുകളിലും മത്സരരംഗത്ത് ഭരണപക്ഷ –പ്രതിപക്ഷ സ്ഥാനാർഥികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അന്നൊന്നും സ്ഥാനാർഥികളുടെ ജാതിയോ മതമോ ചർച്ചാ വിഷയമായിട്ടില്ല. ഇന്ന് സ്ഥാനാർഥികളുടെ ജാതിയാണ് പ്രധാനമായും എടുത്തുകാട്ടുന്നതെന്നും മീരാ കുമാർ പറഞ്ഞു.
നാളെയാണ് മീരാ കുമാർ പത്രിക സമർപ്പിക്കുക. ജൂലൈ 17 നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. രാംനാഥ് കോവിന്ദാണ് ബി.ജെ.പി സ്ഥാനാർഥി.
meera kumar
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here