യുപിയില്‍ നാല്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഉത്തർപ്രദേശിൽ നാല്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി.13 വയസ്സുള്ള മകന്റേയും 11 വയസ്സുള്ള മകളുടേയും ഒപ്പമെത്തിയ സ്ത്രീയെയാണ് മൂന്നംഗ തട്ടിക്കൊണ്ട് പോയത്. റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് സ്ത്രീയെ തട്ടിക്കൊണ്ട് പോയത്. ജൂൺ 16ന് പാനിപത്തിലേക്ക് പോകാൻ ബറേലി സ്റ്റേഷനിലെത്തിയതായിരുന്നു ഇവര്‍. നാലു ദിവസമാണ് ഇവരെ സംഘം പീഡിപ്പിച്ചത്. ഇവര്‍ അക്രമികളുടെ കയ്യില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പെണ്‍കുട്ടി ഇപ്പോഴും അക്രമികളുടെ പിടിയിലാണ്.
ബലംപ്രയോഗിച്ച് മയക്കുമരുന്ന് നൽകിയശേഷം ഇവരെ സമീപത്തെ ഗിന്നൂർ ഗ്രാമത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. അവസരംകിട്ടിയപ്പോൾ മകനെയുമായി രക്ഷപ്പെടുകയായിരുന്നുവെന്നും സ്ത്രീ പറഞ്ഞു.
rape
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here