കൊച്ചി മെട്രോയില്‍ ഇനി പ്ലാസ്റ്റിക്‌ ബോട്ടില്‍ റിസൈക്കിളിംഗ് മിഷ്യന്റെ സേവനവും

plastic recycing

കൊച്ചിയെ ഒരു ഹരിതനഗരമാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി സൗത്ത് ഇന്ത്യന്‍ ബാങ്കുമായി സഹകരിച്ച് കൊച്ചി മെട്രോ സ്ഥാപിച്ച ആദ്യ പ്ലാസ്റ്റിക്‌ ബോട്ടില്‍ റിസൈക്കിളിംഗ് മെഷീനിന്‍റെ ഉദ്ഘാടനം പാലാരിവട്ടം സ്റ്റേഷനില്‍ നടന്നു. രാവിലെ 10മണിയോടെ കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്ജും സൗത്ത് ഇന്ത്യന്‍ ബാങ്ക് സി.ഇ.ഒ. വി.ജി. മാത്യുവും ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

19511296_1527343413953834_2594349969112940603_n19260291_1527343497287159_4287195016344396359_n19437709_1527343433953832_1338353778819432041_n19437414_1527343243953851_7153752228896029819_n

അധികം വൈകാതെ കൂടുതല്‍ സ്ഥാപനങ്ങളുമായി സഹകരിച്ച് എല്ലാ സ്റ്റേഷനുകളിലും ഈ സേവനം ലഭ്യമാക്കും. മറ്റു സ്ഥാപനങ്ങളും കൊച്ചി മെട്രോയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കി കേരളത്തിലുടനീളം റിസൈക്കിളിംഗ് മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം.ആര്‍.എല്‍. എം.ഡി. ഏലിയാസ് ജോര്‍ജ്ജ് ഉദ്ഘാടനത്തിനു ശേഷം അഭിപ്രായപ്പെട്ടു. മെട്രോ യാത്രക്കാരല്ലാത്തവര്‍ക്കും ഈ സേവനം ഉപയോഗിക്കാം.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More