Advertisement

വീണ്ടും വ്യാജവീഡിയോയുമായി മോഡി ആരാധകർ; ഇത്തവണ ഉപയോഗിച്ചത് ഒബാമയുടെ സുരക്ഷാ ദൃശ്യങ്ങൾ

June 28, 2017
Google News 1 minute Read

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ത്രിരാഷ്ട്ര സന്ദർശനത്തിൽ അമേരിക്കയിൽനിന്ന് ലഭിച്ചത് ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന വരവേൽപ്പാണ്. ഭീകരപ്രവർത്തനങ്ങൾക്കെതിരെ ഒരുമിച്ച് മുന്നേറുന്നതിൽ ഇരു രാജ്യങ്ങളും പ്രതിജ്ഞാ ബന്ധരാണെന്ന് ഇരുവരും ചർച്ചയിൽ അരക്കെട്ട് ഉറപ്പിച്ചു. സംയുക്ത പ്രസ്താവനയും ഇറക്കി. അമേരിക്ക ഇന്ത്യയുടെ നല്ല സുഹൃത്താണെന്ന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ പ്രസിഡന്റ് ട്രംപും വ്യക്തമാക്കി.

modi usa fake video (1)modi usa fake video (4)ഇതെല്ലാം അമേരിക്കയിൽ നടക്കുമ്പോൾ ഇങ്ങ് ഇന്ത്യയിൽ നടക്കുന്നത് മറ്റുചിലതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ലഭിച്ച വരവേൽപ്പെന്ന് കാണിച്ച് സോഷ്യൽ മീഡിയയിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചായിരുന്നു പലരും മോഡി ട്രംപ് കൂടിക്കാഴ്ചയെ ആഘോഷിച്ചത്.

modi usa fake video (2)മോഡിയെ അമേരിക്കയിൽ സ്വീകരിക്കുന്നുവെന്ന് കാണിച്ച പ്രചരിച്ച വീഡിയോ ആണ് വ്യാജം. മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമ സാന്റ്ഫ്രാൻസിസ്‌കോയിൽ എത്തുന്ന വീഡിയോ ആണ് ഇതിനായി ഇവർ ഉപയോഗിച്ചത്.

ഫോട്ടോഷോപ്പിലൂടെ വ്യാജ ഫോട്ടോകൾ നിർമ്മിച്ച് പ്രചരിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കെ തന്നെയാണ് വീണ്ടും വീണ്ടും വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നത്.

Subscribe to watch more

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here