ശബ്നം ഹശ്മി പുരസ്കാരങ്ങള്‍ തിരിച്ച് നല്കി

തനിക്ക് ലഭിച്ച ദേശീയ പുരസ്കാരങ്ങൾ തിരിച്ചേൽപിച്ചു കൊണ്ട് ശബ്നം ഹശ്മിയുടെ പ്രതിഷേധം. ന്യൂനപക്ഷ സമുദായങ്ങൾക്ക് സുരക്ഷിതത്വവും അന്തസ്സും നൽകുന്നതിൽ കേന്ദ്ര സർക്കാറും ദേശീയ ന്യൂനപക്ഷ കമീഷനും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക പ്രവർത്തക ശബ്നം ഹശ്മി പുരസ്കാരങ്ങൾ തിരിച്ചേൽപിച്ചത്. ദേശീയ ന്യൂനപക്ഷ കമീഷൻ 2008ൽ നൽകിയ ദേശീയ ന്യൂനപക്ഷ അവകാശ പുരസ്കാരമാണ് ചൊവ്വാഴ്ച കമീഷൻ ഒാഫിസിൽ എത്തി ഡയറക്ടർ ടി.എം. സ്ക്കറിയയെ ഏൽപിച്ചത്. ന്യൂനപക്ഷ സമുദായക്കാർക്കു നേരെ തുടർച്ചയായി നടക്കുന്ന കൊലപാതകത്തിന് എതിരെ നടപടിയുണ്ടാകാത്തതിലും ആക്രമിസംഘത്തിന് സർക്കാർ തന്ത്രപരമായ പിന്തുണ നൽകുന്നതിലും പ്രതിഷേധിച്ചാണ് പുരസ്കാരം തിരിച്ചുനൽകിയത്.
shabnam hasmi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here