താന്‍ ബോധപൂര്‍വ്വം തെറ്റ് ചെയ്തിട്ടില്ലെന്ന് സിലീഷിന്റെ മൊഴി

joy

ചെമ്പനോട വില്ലേജ് ഓഫീസില്‍ കര്‍ഷകന്‍ ജോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ വില്ലേജ് അസിസ്റ്റന്റ് സിരീഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
ബോധപൂര്‍വ്വം താന്‍ ഒരു തെറ്റും  ചെയ്തിട്ടില്ലെന്നാണ് സിരീഷ് പോലീസിന് മൊഴി നല്‍കിയത്. രേഖകളിലെ തിരുത്തുകള്‍ ക്ലറിക്കല്‍ പിഴവുകളാണെന്നും സിരീഷ് പോലീസിനോട് പറഞ്ഞു. ജോയിയുടെ ആത്മഹത്യ കുറിപ്പില്‍ സിരീഷിനെ കുറിച്ച് പരാമര്‍ശം ഉണ്ടായിരുന്നു. ജോയിയുടെ മരണശേഷം ഒളിവില്‍ പോയ സിരീഷ് തിങ്കളാഴ്ച രാത്രിയോടെയാണ് പോലീസിന് കീഴടങ്ങിയത്.
അതേസമയം വില്ലേജ് ഓഫീസര്‍ സണ്ണിയെ അടുത്ത ദിവസം തന്നെ പോലീസ് ചോദ്യം ചെയ്യുമെന്നാണ് സൂചന.

joy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top