ജുനൈദ് കൊലപാതകം: ആക്രമണത്തിന് തുടക്കമിട്ടത് സർക്കാർ ഉദ്യോഗസ്ഥരെന്ന് പോലീസ്

ഡൽഹി-മഥുര പാസഞ്ചർ ട്രെയിനിൽ ഹരിയാന സ്വദേശി ജുനൈദിനെ കുത്തിക്കൊന്ന സംഭവത്തിൽ അന്വേഷണ സംഘം പിടികൂടിയ നാലുപേരെയും തിരിച്ചറിഞ്ഞു. പെരുന്നാൾ വസ്ത്രവുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാക്കൾക്കു നേരെ വർഗീയ ആക്രമണത്തിന് തുടക്കമിട്ടത് പിടിയിലായ ഡൽഹി ആരോഗ്യ വകുപ്പിൽ ഇൻസ്പെക്ടറും ഡൽഹി ജല ബോർഡ് ഉദ്യോഗസ്ഥനുമാെണന്നും പൊലീസ് പറഞ്ഞു. ഡൽഹി-മഥുര പാസഞ്ചറിലെ സ്ഥിരം യാത്രക്കാരായ ഇവർ ഒാഖ്ല സ്റ്റേഷനിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ഇവർ സീറ്റ് ആവശ്യപ്പെട്ട് യുവാക്കളോട് തർക്കത്തിേലർപ്പട്ടു. ഉടനെ ജുനൈദ് സീറ്റ് ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.
എന്നാൽ, ഇവർ യുവാക്കളുടെ മതത്തെയും മറ്റും അധിക്ഷേപിക്കുകയും അസഭ്യ പരാമർശങ്ങൾ നടത്തുകയും െചയ്തു. ഇത് ട്രെയിനിലെ സ്ഥിരം യാത്രക്കാരായ മറ്റുള്ളവർ ഏറ്റെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അതേസമയം, ബുധനാഴ്ച പിടികൂടിയ സർക്കാർ ഉദ്യോഗസ്ഥരുടേതടക്കം കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണ സംഘം തയാറായില്ല. ജുനൈദിനെ കുത്തിയതാരാണെന്നും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
govt officials behind junaid murder says police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here