ഇൻഷുറൻസ് പണം തട്ടാൻ തൊഴിലാളിയെ കൊന്ന് മറ്റൊരു സുകുമാര കുറുപ്പ്

മഹാരാഷ്ട്രയിലെ സുകുമാര കുറുപ്പ്; 4 കോടി തട്ടാൻ ശ്രമം
ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കാൻ മറ്റൊരാളെ കൊന്ന് സ്വന്തം മരണം കചിത്രീകരിച്ച് മുങ്ങിയ സുകുമാരക്കുറുപ്പിന് സമാനമായി മഹാരാഷ്ട്രയിലും പണം തട്ടാൻ ശ്രമം. മഹാരാഷ്ട്രയിലെ നാസിക്കിൽ നാല് കോടി രൂപയുടെ ഇൻഷുറൻസ് പണം തട്ടിയെടുക്കാൻ റിയൽ എസ്റ്റേറ്റ് ബ്രോക്കർ ആണ് സുകുമാരകുറുപ്പിനെ വെല്ലുന്ന തിരക്കഥ തയ്യാറാക്കിയത്. എന്നാൽ നടത്തിപ്പ് പാളിയതോടെ തട്ടിപ്പ് പുറംലോകമറിഞ്ഞു.
സ്വന്തം മരണം വ്യാജമായി സൃഷ്ടിച്ച് ഇൻഷുറൻസ് കമ്പനികളെ കബിളിപ്പിച്ച് പണം തട്ടുകയും അതിനായി മറ്റൊരാളെ കൊലപ്പെടുത്തുകയുമായിരുന്നു രാംദാസ് വാഗ് എന്നയാളുടെ ലക്ഷ്യം. സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് പദ്ധതി നടപ്പിലാക്കാൻ ശ്രമം നടത്തിയത്. കൂട്ടുകാരിലൊരാൾ ഹോട്ടൽ ഉടമയാണ്. ഇയാളുടെ ഹോട്ടലിലെ തൊഴിലാളിയെയാണ് ഇവർ രാംദാസിന് പകരം കൊലപ്പെടുത്തിയത്.
ജൂൺ 9 നാണ് നീസിക്കിലെ ത്രൈയംബകേശ്വറിൽ ഒരു മൃതദേഹം കണ്ടെത്തിയത്. റോഡ് അപകടമായാണ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. മൃതദേഹത്തിന്റെ മുഖം വികൃതമായ നിലയിലായിരുന്നു. മൃതദേഹത്തിൽനിന്ന് ലഭിച്ച എടിഎം കാർഡ്, വൈദ്യുതി ബിൽ, എന്നിവ ഉപയോഗിച്ചാണ് മരിച്ചത് രാംദാസ് ആണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്.
അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെ ഇയാൾ മരിച്ചത് ശ്വാസം മുട്ടിയാണെന്നും ഇത് കൊലപാതകമാണെന്നും തെളിഞ്ഞു. ഇതോടെ അന്വേഷണം കൊലപാതകികളിലേക്ക് നീണ്ടു. ഇതാണ് ഇവരുടെ തട്ടിപ്പ് പുറത്തെത്തിച്ചത്.
അന്വേഷണത്തിൽ രാംനാഥ് വാഗ് മരിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ മരിച്ചത് മറ്റൊരാളാണെന്നും കണ്ടെത്തി. രാംനാദിന്റെ തന്നെ ഗൂഢാലോചനയാണ് ഇതിീന് പിന്നിലെന്ന് ഇതോടെ വ്യക്തമായി.
കൊല്ലപ്പെട്ടത് ഹോട്ടൽ തൊഴിലാളിയായ ആന്ധ്രാ സ്വദേശി മുബാറക് ചന്ദ് പാഷയാണെന്നും പോലീസ് കണ്ടെത്തി. രാംനാഥ് വേഗിനെ ഇതുവരെയും പിടികൂടാൻ പോലീസിനായിട്ടില്ല. അതേസമയം മറ്റ് മൂന്നുപേരെ പോലീസ് പിടികൂടി.
Man Faked His Own Death For 4 Crore Insurance Money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here