കള്ളപ്പണം വെളുപ്പിക്കൽ; ആറ് ബാങ്കുകൾക്കെതിരെ സിബിഐ കേസ്

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ആറ് സഹകരണ ബാങ്കുകൾക്കെതിരെ സി.ബി.ഐ കേസ്. കൊല്ലം ജില്ലയിലെ കടയ്ക്കൽ, പുതിയകാവ്, മയ്യനാട്, കുലശേഖരപുരം, ചാത്തന്നൂർ, പന്മന സഹകരണ ബാങ്കുകൾക്ക് എതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആരോപണവിധേയമായ ബാങ്കുകളുടെ സെക്രട്ടറിമാരെ പ്രതികളാക്കിയാണ് കേസെടുത്തിരിക്കുന്നത്.
നോട്ട് അസാധുവാക്കൽ സമയത്ത് ആർ.ബി.ഐ ഏർപ്പെടുത്തിയ പരിധികൾ ലംഘിച്ച് കോടികൾ നിക്ഷേപമായി സ്വീകരിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ബാങ്കുകൾ ചെയ്‌തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ബാങ്ക് രേഖകളിലും കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
CBI takes case against six cooperative banks on black money charges
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here