ഡാൻസ് പാർട്ടി നടത്തിയ 50 പേരെ അറസ്റ്റ് ചെയ്തു

പാകിസ്താനിലെ ഹോട്ടലിൽ നിന്ന് ഡാൻസ് പാർട്ടിക്കെത്തിയ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 34 പുരുഷന്മാരും 16 സ്ത്രീകളുമാണ് ഹോട്ടൽ റെയ്ഡ് ചെയ്യാനെത്തിയ പൊലീസിൻറെ പിടിയിലായത്. ആംപ്‌ളിഫെയർ ഉപയോഗിച്ചതിനും പുകയില വിരുദ്ധ നിയമം ലംഘിച്ചതിനും അശ്‌ളീല ചേഷ്ടകൾ കാണിച്ചതിനും പാട്ട് പാടിയതിനുമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഹോട്ടൽ ഉടമസ്ഥനും മാനേജരും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടും. മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ എല്ലാവർക്കും ഉടൻതന്നെ ജാമ്യം നൽകി.
50 arrested in pakistan dance party
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here