ട്രാന്‍സ്ജെന്റേഴ്സിന് ഇനി ഇഗ്നോയില്‍ പഠനം ഫ്രീ

ignou

ട്രാന്‍സ്ജെന്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ഇഗ്നോയില്‍ ഫീസില്ലാതെ പഠിക്കാം. ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളെ ഫീസില്‍ നിന്ന് ഒഴിവാക്കി ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) വിജ്ഞാപനമിറക്കി. ഇഗ്നോയുടെ എല്ലാ കോഴ്സുകള്‍ക്കും ഇത് ബാധകമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോ മെഡിക്കല്‍ ഓഫീസറോ നല്‍കുന്ന സര്‍ട്ടിഫിക്കറ്റോ ആധാര്‍ കാര്‍ഡോ ഹാജരാക്കിയാല്‍ ഫീസളവ് നേടാം. ഇത് സംബന്ധിച്ച് എല്ലാ മേഖലാ കേന്ദ്രങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ignouനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More