മെറിറ്റ് കം മീൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയം കേരളത്തിലെ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട (ക്രിസ്ത്യൻ, മുസ്ലീം, സിക്ക്, പാഴ്‌സി, ബുദ്ധ, ജൈനർ) വിവിധ കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 2017 -18 അധ്യയന വർഷത്തിൽ നൽകുന്ന മെറിറ്റ് കംമീൻസ് സ്‌കോളർഷിപ്പിനുളള ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.
അപേക്ഷക ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ടവരും കേരളത്തിൽ ജനിച്ചവരുമായിരിക്കണം. കേന്ദ്ര സർക്കാർ അംഗീകരിച്ച പട്ടിക പ്രകാരമുളള ഏതെങ്കിലും സാങ്കേതിക/പ്രൊഫഷണൽ കോഴ്‌സിന് പഠിക്കുന്ന ആളായിരിക്കണം. കുടുംബ വാർഷിക വരുമാനം 2.50 ലക്ഷം രൂപ കവിയാൻ പാടില്ല. ഹയർസെക്കന്ററി/ബിരുദ തലത്തിൽ അൻപതു ശതമാനം മാർക്ക് വാങ്ങിയിരിക്കണം. ഒന്നാം വർഷ പ്രൊഫഷണൽ ഡിഗ്രിക്ക് പഠിക്കുന്നവർക്ക് പ്ലസ്ടുവിനു കിട്ടിയ മാർക്കിനെ അടിസ്ഥാനമാക്കിയാണ് സ്‌കോളർഷിപ്പ് നൽകുന്നത്. ഡിഗ്രി തലത്തിൽ കിട്ടിയ മൊത്തം മാർക്കാണ് പി.ജിതലത്തിൽ സ്‌കോളർഷിപ്പിന് കണക്കാക്കുന്നത് മൊത്തം മാർക്കിൽ വ്യതിയാനം സംഭവിച്ചാൽ അത്തരം അപേക്ഷകൾ നിരസിക്കും.
അപേക്ഷകർ ഇപ്പോൾ പഠിയ്ക്കുന്ന കോഴ്‌സിന് മറ്റ് സ്‌കോളർഷിപ്പോ സ്‌റ്റൈപന്റോ സ്വീകരിക്കാൻ പാടില്ല. ഐ.എഫ്.എസ്.സി കോഡ് ഉളള ദേശസാത്കൃത ബാങ്കുകളിൽ ഏതെങ്കിലും ഒന്നിൽ സ്വന്തം പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു കുടുംബത്തിൽപ്പെട്ട രണ്ടിൽ കൂടുതൽ കുട്ടികൾക്ക് ഒരേ സമയം സ്‌കോളർഷിപ്പിന് അർഹതയില്ല. സ്‌കോളർഷിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.scholarships.gov.in ൽ ലഭിക്കും. www.minortiyaffairs.gov.in ൽ മെറിറ്റ് കംമീൻസ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുളള ലിങ്ക് ലഭ്യമാണ്.
സ്‌കോളർഷിപ്പ് നൽകുന്നത് കേന്ദ്ര സർക്കാരിന്റെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും. ഓൺലൈൻ അപേക്ഷകൾ മാത്രമേ പരിഗണിയ്ക്കൂ. പുതുതായി സ്‌കോളർഷിപ്പിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. നിലവിലെ സ്‌കോളർഷിപ്പ് പുതുക്കുന്നതിനുളള അപേക്ഷകൾ ജൂലൈ 31 വരെ നൽകാം.
merit cum means scholarship 2017
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here