മണിയെ ഓര്‍ത്ത് നാദിര്‍ഷയുടെ കുറിപ്പ്, വിമര്ശനക്കെട്ടഴിച്ച് കമന്റുകള്‍

‘ഞാൻ ഇന്ന് ഒന്നും ഓർക്കാതെ , എന്റെ പ്രിയ സുഹൃത്ത് കലാഭവൻ മണിയുടെ ഫോണിലേക്കു വെറുതെ വിളിച്ചു നോക്കി. അവൻ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാൻ മുൻപന്തിയിലുണ്ടായിരുന്നേനെ‘ നടനും സംവിധായകനുമായ നാദിര്‍ഷ ഇന്നലെ രാത്രിയിട്ട ഫെയ്സ് ബുക്ക് പോസ്റ്റാണിത്. എന്നാല്‍ മണിയുടെ മരണത്തിലെ ദുരൂഹത ഇന്നും തുടരുമ്പോഴും അതെകുറിച്ച് ഒന്നും മിണ്ടാത്ത നാദിര്‍ഷ ഇപ്പോള്‍ എന്തിന് മണിയെ കുറിച്ച് പരമാര്‍ശിക്കുന്ന എന്ന ചോദ്യവും, അധിക്ഷേപവും ഈ പോസ്റ്റിന് താഴെ വന്ന് നിറയുകയാണ്.
ഒന്നര വർഷം മുൻപ് വിടപറഞ്ഞ മണിച്ചേട്ടനെ വിളിച്ചു എന്നൊക്കെ പറയുന്പോൾ തന്നെ മനസിലാകും നിങ്ങളുടെ മനസിന്റെ പതർച്ച….. വെറുതെ മണിയെക്കൂടി ഇതിൽ വലിച്ചു കയറ്റരുത് .. പാവം വിശ്രമിച്ചോട്ടെ
നാദിർഷിക്ക ഇപ്പോൾ കാണിക്കുന്നതിന്റെ പകുതി മണി ചേട്ടന്റെ കാര്യത്തിൽ കാണിക്കാതിരുന്നതെന്തെ …?
മണിച്ചേട്ടൻന്റെ ദുരൂഹമരണത്തിൽ സത്യം തെളിയിക്കാൻ ആർജവം കാണിക്കാതിരിക്കുകയും ഇപ്പോൾ സ്വന്തം പ്രശ്നം വന്നപ്പോൾ മണിചെട്ടനെ പറ്റി വിലപിക്കുന്നു…..
ഒരു സംശയം ?…. ജീവിച്ചിരിക്കുന്ന ഒരാളുപോലുമില്ലേ സത്യം തെളിയിക്കാനും കൂടെനിൽക്കാനും…..
ഇത്ര ആത്മാർത്തത മണിയോടുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ അനുജൻ രാമകൃഷ്ണൻ നീതിക്ക് വേണ്ടി ഒറ്റയാനായി പോരാടുമ്പോൾ ഒരു അനുകമ്പ വാക്കും താങ്കളിൽ നിന്ന് കേട്ടില്ല കലാഭവൻ മണിക്ക് ജനഹൃദയത്തിൽ ഒരു സ്ഥാനമുണ്ട് അത് അങ്ങിനെ തന്നെ നിന്നോട്ടെ.
ഇത്തരത്തിലുള്ള കമന്റുകളെ കൊണ്ട് നിറയുകയാണ് നാദിര്‍ഷയുടെ പോസ്റ്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here