ഇന്ത്യൻ സേനയുടെ നടപടി മുൻകാല കേന്ദ്രസർക്കാറുകൾ സ്വീകരിച്ച നിലപാടിനോടുള്ള ചതി : ചൈനീസ് വിദേശകാര്യ വക്താവ്

ഇന്ത്യൻ സേനയുടെ നടപടി മുൻകാല കേന്ദ്രസർക്കാറുകൾ സ്വീകരിച്ച നിലപാടിനോടുള്ള ചതിയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ്. സിക്കിം അതിർത്തിയിൽ സൈനിക സാന്നിധ്യം ഇന്ത്യ വർധിപ്പിക്കുന്നതിനിടെയാണ് ചൈനയുടെ കുറ്റപ്പെടുത്തൽ.
സിക്കിം മേഖലയിലെ ഇന്ത്യ-ചൈന അതിർത്തി വ്യക്തമായി വേർതിരിച്ചതാണെന്ന് ഗെങ് ഷുവാങ് പറഞ്ഞു. സിക്കിമിെൻറ കാര്യത്തിലുള്ള 1890ലെ ചൈന-ബ്രിട്ടീഷ് ഉടമ്പടി 1959ൽ അന്നത്തെ ചൈനീസ് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ശരിവെച്ചതാണ്. പ്രസ്തുത ഉടമ്പടി മാനിച്ച് ദോകാ ലായിൽനിന്ന് ഇന്ത്യൻ സേന പിന്മാറണെന്നും ഷുവാങ്ങ് പറഞ്ഞു.
chinese spokesperson against indian army
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here