Advertisement

അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി; വീണ്ടും പ്രകോപനവുമായി ചൈന

April 4, 2023
Google News 2 minutes Read
China renamed 11 places in Arunachal Pradesh

അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയെന്ന് ചൈന. ചൈനയുടെ സിവില്‍ അഫയേഴ്‌സ് മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അഞ്ച് മലകളുടെയും രണ്ട് നദികളുടെയും രണ്ട് ജനവാസ മേഖലയുടെയും പേര് മാറ്റിയെന്നാണ് വാദം. ഇന്ത്യയുടെ ഭാഗമായ അരുണാചല്‍പ്രദേശ് സൗത്ത് ടിബറ്റ് ആണെന്ന വാദം ഉന്നയിച്ചാണ് നടപടി. അതേസമയം ചൈനയുടെ നടപടിയില്‍ ഇന്ത്യയുടെ പ്രതികരണം ഇന്നുണ്ടായേക്കുമെന്നാണ് സൂചന.(China renamed 11 places in Arunachal Pradesh)

2017 ഏപ്രിലിലും 2021 ഡിസംബറിലുമായി ഇത് മൂന്നാം തവണയാണ് ചൈന അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പേര് പുനര്‍നാമകരണം ചെയ്‌തെന്ന് അവകാശപ്പെടുന്നത്. സംഭവത്തെക്കുറിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. സമീപ വര്‍ഷങ്ങളില്‍ ചൈന സ്വീകരിച്ച സമാന നടപടികളുടെ തുടര്‍ച്ചയാണ് ഇതും. പേര് മാറ്റിയുള്ള ചൈനയുടെ നടപടി ഇതിനുമുന്‍പും ചൈന നിരസിക്കുകയായിരുന്നു. അരുണാചല്‍പ്രദേശ് എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഇന്ത്യ ആവര്‍ത്തിക്കുന്നു.

Read Also: അരുണാചല്‍ പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റി; വീണ്ടും പ്രകോപനവുമായി ചൈന

ചൈനയുടെ പ്രഖ്യാപനത്തോടെ ചൈനീസ് മാപ്പുകളില്‍ ‘സൗത്ത് ടിബറ്റ’നിലെ സ്ഥലങ്ങളുടെ പേരുകള്‍ പുതിയതായിരിക്കും. സ്ഥലങ്ങളുടെ പേരുകള്‍ക്കൊപ്പം ഭരണകേന്ദ്രങ്ങളുടെ വിഭാഗവും ചൈന പട്ടികപ്പെടുത്തിയിട്ടുണ്ടെന്ന് ചൈനീസ് സര്‍ക്കാരിന്റെ ടാബ്ലോയിഡ് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

Story Highlights: China renamed 11 places in Arunachal Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here