വിദേശത്തുള്ളവർക്ക് ഇനി ഒരു വർഷം മുമ്പേ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം

ഇനി വിദേശത്തുള്ളവർക്ക് ഒരു വർഷം മുമ്പേ തന്നെ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ റെയിൽവേ സൗകര്യം ഒരുക്കുന്നു. എൻആർഐ യാത്രക്കാരേയും വിദേശീയരേയും ആകർഷിക്കുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്.
നിലവിൽ 120 ദിവസം മുമ്പ് വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. ഇതാണ് ഇപ്പോൾ 360 ദിവസമായി ഉയർത്തിയിരിക്കുന്നത്.
മെയിൽ എക്പ്രസ് ട്രെയിനുകൾ, രാജധാനി, ശതാബ്ദി, ഗതിമാൻ, തേജസ് ട്രെയിനുകളിലെ എസി, സെക്കന്റ് എസി, എക്സിക്യൂട്ടീവ് ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ സാധിക്കില്ല.
ഐആർടിസി സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് വിസപാസ്പോർട്ട് വിവരങ്ങൾ, അന്താരാഷ്ട്ര മൊബൈൽ നമ്പർ എന്നിവ നൽകേണ്ടതാണ്. സർവീസ് ചാർജായി 200 രൂപ ഈടാക്കുന്നതാണ്. ടിക്കറ്റുകൾ റദ്ദാക്കുന്ന പക്ഷം നിലവിലെ നിയമങ്ങൾക്ക് പുറമേ 50 രൂപ കൂടി ഈടാക്കുന്നതാണ്.
NRI can book train ticket before one year
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here