വേതന വർധനവ്; നേഴ്‌സുമാരുടെ ആവശ്യം സർക്കാരിന് കൈമാറി

വേതന വർധനവ് ആവശ്യപ്പെട്ട് നേഴ്‌സ്മാർ നടത്തുന്ന സമരം ആറ് ദിവസം പിന്നിട്ടു. ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻ പ്രതിനിധികൾ ആവശ്യങ്ങൾ സർക്കാരിന് കൈമാറി. ജൂലൈ 10 ന് നടക്കുന്ന മന്ത്രിതല ചർച്ചയിൽ നഴ്‌സുമാരുടെ ആവശ്യങ്ങളിൽ ചർച്ച ഉണ്ടാകും. ഈ യോഗത്തിൽ മാനേജ്‌മെന്റ് പ്രതിനിധികൾ കൂടി പങ്കെടുക്കും.
സമരക്കാരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിച്ചതിനാൽ ജൂലൈ 8 ന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം മാറ്റി വച്ചു. 10 ന് നടക്കുന്ന ചർച്ചയിൽ അനുകൂല തീരുമാനം ആയില്ലെങ്കിൽ ശക്തമായ സമരവുമായ മുന്നോട്ട് പോകുമെന്ന് അസോസിയേഷൻ അറിയിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here