പാൻ ആധാറുമായി ലിങ്ക് ചെയ്യുന്നത് ഈ വിഭാഗത്തിൽ പെട്ടവർക്ക് ബാധകമല്ല

പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യണമെന്നത് എല്ലാവർക്കും ബാധകമല്ലെന്ന് കേന്ദ്രം. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഉപാധികളോടെ ചിലവിഭാഗങ്ങളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
1. എൻആർഐ (നോൺ റസിഡന്റ് ഇന്ത്യൻ)
2. ഇന്ത്യൻ പൗരത്വമില്ലാത്തവർ
3. 80 വയസ്സോ, അതിന് മുകളിലോ പ്രായമുള്ളവർ
4. അസാം, മേഘാലയ, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലുള്ളവർ.
എന്നിവരെ പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്യുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സെക്ഷൻ 139 എഎ പ്രകാരമാണ് ഇത്.
ജൂലൈ ഒന്നായിരുന്നു ആധാർ പാൻകാർഡുമായി ബന്ധിപ്പിക്കേണ്ട അവസാന തിയതി. ജൂലൈ ഒന്നിന് മുമ്പ് ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകൾ റദ്ദാക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി. എന്നാൽ നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ ഉടൻ റദ്ദാകില്ലെന്ന് പിന്നീട് അറിയിപ്പ് വന്നു.
ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനും പാൻ കാർഡ് ലഭിക്കുന്നതിനും ജൂലൈ ഒന്നുമുതൽ ആധാർ നിർബന്ധമാണെന്ന് കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം നിലവിൽ പാൻ കാർഡും ആധാറും ഉള്ളവർ ജൂലൈ ഒന്നിനുമുമ്പ് ഇവ ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ജൂലൈ ഒന്നിനുശേഷം പാൻ കാർഡ് ലഭിക്കണമെങ്കിൽ ആധാർ നിർബന്ധമാണ്.
Linking Aadhaar and PAN is not mandatory for all
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here