പകർച്ചപ്പനി; സൗജന്യ ചികിത്സ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പകർച്ചപ്പനി ബാധിച്ചവർക്ക് സൗജന്യ ചികിത്സ നൽകാൻ പദ്ധതിവേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ചീഫ് സെക്രട്ടറിയും ആരോഗ്യവകുപ്പ് സെക്രട്ടറിയും ഇക്കാര്യം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ ആവശ്യപ്പെട്ടു.
ജൂലൈ മൂന്നുവരെ പകർച്ചപ്പനി കാരണം സംസ്ഥാനത്ത് മുന്നൂറിലേറെ പേർ മരിച്ചിട്ടുണ്ട്. പകർച്ചപ്പനിക്ക് ചികിത്സ തേടുന്നവരെ കൊള്ളയടിക്കുന്ന രീതിയാണ് സ്വകാര്യ ആശുപത്രികളിൽ. സർക്കാർ ആശുപത്രികളിൽ രക്ത ഘടകങ്ങൾ വേർതിരിക്കുന്നതിനുള്ള സംവിധാനത്തിെൻറ അപര്യാപ്തത കാരണം സ്വകാര്യാശുപത്രികൾ േപ്ലറ്റ്ലെറ്റിനും രക്തത്തിനും 1000 രൂപ മുതൽ1500 രൂപ വരെ ഇൗടാക്കുന്നുണ്ട്. പകർച്ചപ്പനി കാരണം മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ പി.കെ. രാജു സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെട്ടു. ആഗസ്റ്റ് 29ന് കേസ് കമീഷൻ പരിഗണിക്കും.
should ensure free medication for viral fever affected people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here